Culture Kerala News

ചങ്ങനാശേരി മാധവൻ നമ്പൂതിരി


രണ്ടു ദശാബ്ദത്തിലേറെയായി കർണാടക സംഗീത രംഗത്തെ തിളക്കമാർന്ന സാന്നിധ്യമാണ് ശ്രീ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി. 1966 ഡിസംബർ 6-ന് ചങ്ങനാശ്ശേരിയിൽ സി.എൻ. പരമേശ്വരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനായി ജനനം. ശ്രീ പി.ജി. പത്മകുമാറിൻ്റെ ശിക്ഷണത്തിലാണ് സംഗീത പഠനം ആരംഭിച്ചത്. പത്മഭൂഷൺ ടി.വി. ശങ്കരനാരായണൻ, പി.ആർ. കുമാരകേരള വർമ്മ, കലഞ്ഞൂർ ചന്ദ്രശേഖരൻ എന്നിവരുടെ ശിഷ്യനായ അദ്ദേഹം സംഗീതത്തിൽ എം.എ., ഗാനപ്രവീണ, ഗാനഭൂഷണം എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീത കോളേജിൽ അധ്യാപകനായിരുന്നു. ആകാശവാണിയുടെ ‘എ’ ഗ്രേഡ് കലാകാരനാണ്.
ഇന്ത്യയ്ക്കകത്തും വിദേശത്തുമായി അഞ്ഞൂറിലധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

മദ്രാസ് മ്യൂസിക് അക്കാദമിയുടെ മികച്ച സംഗീതജ്ഞനുള്ള അവാർഡും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പും (2001) ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അംഗമായും എം.ജി. യൂണിവേഴ്സിറ്റി പെർഫോമിംഗ് ആർട്സ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നൃത്ത-സംഗീത മേഖലകൾക്കായി നിരവധി തില്ലാനകളും പദവർണ്ണങ്ങളും സംസ്കൃത കൃതികളും രചിച്ച അദ്ദേഹം, നിലവിൽ ഡോ. നീന പ്രസാദുമായി ചേർന്ന് മോഹിനിയാട്ടത്തിലെയും സംഗീതത്തിലെയും പുതിയ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *