Kerala News

ഉമ തോമസിന് പരിക്കേറ്റ അപകടം: ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ പി.എസ്. ജനീഷ് അറസ്റ്റില്‍

കൊച്ചി: നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടത്തില്‍ പരിക്കേറ്റ സംഭവത്തില് ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ പി.എസ്. ജനീഷ് അറസ്റ്റിലായി. തൃശൂരില്‍ നിന്ന് പാലാരിവട്ടം പൊലീസ് ആണ് ജനീഷിനെ പിടികൂടിയത്. നേരത്തെ ഹൈക്കോടതി കീഴടങ്ങാന് നിര്‍ദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നില്‍ ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ആശുപത്രിയിലാണെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.

കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ നിഗോഷ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ കീഴടങ്ങിയിരുന്നുവെങ്കിലും ജനീഷ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവാന്‍ തയ്യാറായ വേളയിലാണ് ജനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *