കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎല്‍എ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയില്‍ നിന്ന് വീണത്. 2024 ഡിസംബര്‍ 29-ന് ആയിരുന്നു പരിപാടി. മൃദംഗ വിഷന്‍ ആന്‍ഡ് ഓസ്‌കര്‍ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. നൃത്തപരിപാടിക്കായി 9 ലക്ഷം രൂപയ്ക്കാണ് സ്റ്റേഡിയം വാടയ്ക്ക് എടുത്തത്. 12,000 പേര്‍ Read More…
Tag: uma thomas
46 ദിവസത്തെ ചികിത്സക്ക് ശേഷം ഉമ തോമസ് ആശുപത്രി വിട്ടു
കൊച്ചി: 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ വീണു പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ തോമസ് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഡിസംബർ 29-നായിരുന്നു എംഎൽഎ വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരങ്ങൾ അനുസരിച്ച്, തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നർത്തകി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ Read More…
ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്.മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന്” ഉമാ തോമസ് പറഞ്ഞു. “നാട് ഒന്നാകെ ഒപ്പമുണ്ടായിരുന്നു,” എന്നായിരുന്നു മുഖ്യമന്ത്രി മറുപടി.ചികിത്സയില്‍ കഴിയുന്ന ഉമാ Read More…
ഉമ തോമസിന് പരിക്കേറ്റ അപകടം: ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ പി.എസ്. ജനീഷ് അറസ്റ്റില്‍
കൊച്ചി: നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടത്തില്‍ പരിക്കേറ്റ സംഭവത്തില് ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ പി.എസ്. ജനീഷ് അറസ്റ്റിലായി. തൃശൂരില്‍ നിന്ന് പാലാരിവട്ടം പൊലീസ് ആണ് ജനീഷിനെ പിടികൂടിയത്. നേരത്തെ ഹൈക്കോടതി കീഴടങ്ങാന് നിര്‍ദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നില്‍ ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ആശുപത്രിയിലാണെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ നിഗോഷ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ കീഴടങ്ങിയിരുന്നുവെങ്കിലും ജനീഷ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവാന്‍ തയ്യാറായ വേളയിലാണ് ജനീഷിനെ Read More…
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിലയിരുത്തി
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രശസ്ത കാർഡിയോ തൊറാസിക് ആന്റ് വാസ്‌കുലർ സർജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് സംഘം സന്ദർശനം നടത്തിയത്. ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം അസോ. പ്രൊഫ. ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കൽ കോളേജിലെ പൾമണോളജി വിഭാഗം പ്രൊഫ. ഡോ. വേണുഗോപാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ സംഘവുമായി Read More…
കലൂർ സ്റ്റേഡിയം അപകടം: ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; കണ്ണു തുറന്നു, കൈകാലുകൾ അനക്കിയെന്ന് മകൻ
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു, കൈകാലുകൾ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ടതിന് ശേഷം മകനാണ് ഈ വാർത്ത അറിയിച്ചത്. ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയിലുള്ള പുരോഗതി ചികിത്സാ സംഘത്തിനും കുടുംബത്തിനും ആശ്വാസമായി. ഇന്ന് രാവിലെ പത്തു മണിയോടെ മെഡിക്കൽ ബോർഡ് ഉമ തോമസിന്റെ ഏറ്റവും പുതിയ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകും. രാവിലെ 8.30ന് Read More…



