Health Kerala News

അവയവദാന റാക്കറ്റ്: രണ്ട് പേര്‍ അറസ്റ്റില്‍


അവയവദാനത്തിനായി വ്യാജരേഖകള്‍ നിര്‍മ്മിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. അവയവദാന റാക്കറ്റിലെ ഏജന്റായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സ്വദേശിയായ നജീമിന്റെ സഹായി കുന്നത്തുനാട് സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് കുന്നത്തുനാട്, തിടിയിട്ടപറമ്പ്, അമ്പലമേട് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘം സ്ഥാപനങ്ങളില്‍ പരിശോധിക്കാനെത്തിയത്.

എറണാകുളത്ത് അവയവദാനത്തിനുവേണ്ടി വ്യാജ രേഖ ഉണ്ടാക്കിയതിന് പിന്നില്‍ വന്‍ മാഫിയ ഉണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. നജീബാണ് റാക്കറ്റിനെ നിയന്ത്രിച്ചത്. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പേരില്‍ വ്യാജശുപാര്‍ശ കത്ത് ഇവര്‍ തയ്യാറാക്കിയാണ് തട്ടിപ്പുകള്‍ നടത്തിയത്. നജീമിനെ ഇടുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നജീമും, ഭാര്യയുമാണ് കേസിലെ പ്രധാന പ്രതികള്‍. നജീമിന്റെ ഭാര്യ വക്കീലാണെന്നും ഈ ഐഡന്റിറ്റി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *