തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) സന്ദർശിക്കുന്ന പ്രധാനമന്ത്രി ഏകദേശം 1800 കോടി രൂപയുടെ മൂന്ന് സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യപദ്ധതികൾ ഉദ്ഘാടനം ചെയ്യും
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ‘പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി’; മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു
ഗഗൻയാന്റെ പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്യും
തമിഴ്‌നാട്ടിൽ 17,300 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
രാജ്യത്തിന്റെ കിഴക്കൻ തീരത്തു ട്രാൻസ്ഷിപ്പ്മെന്റ് ഹബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി, വി.ഒ.ചിദംബരനാർ തുറമുഖത്ത് ഔട്ടർ ഹാർബർ കണ്ടെയ്നർ ടെർമിനലിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹരിത ഹൈഡ്രജൻ ഇന്ധന സെൽ ഉൾനാടൻ ജലപാതാക്കപ്പൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
മധുരയിൽ ഓട്ടോമോട്ടീവ് മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് എംഎസ്എംഇ സംരംഭകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
റെയിൽ, റോഡ്, ജലസേചനം എന്നിവയുമായി ബന്ധപ്പെട്ട 4900 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികൾ മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിക്കും
പിഎം-കിസാനു കീഴിൽ 21,000 കോടി രൂപയുടെ 16-ാം ഗഡു തുക പ്രധാനമന്ത്രി നൽകും; ‘നമോ ശേത്കരി മഹാസമ്മാൻ നിധി’യുടെ കീഴിൽ ഏകദേശം 3800 കോടി രൂപയുടെ 2ഉം 3ഉം ഗഡുക്കളും വിതരണം ചെയ്യും
മഹാരാഷ്ട്രയിലുടനീളമുള്ള 5.5 ലക്ഷം വനിതാ സ്വയംസഹായസംഘങ്ങൾക്ക് പ്രധാനമന്ത്രി 825 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് വിതരണം ചെയ്യും
മഹാരാഷ്ട്രയിലുടനീളം ഒരു കോടി ആയുഷ്മാൻ കാർഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കും
മോദി ആവാസ് ഘർകുൽ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും





