Health India International News Politics

കോവിഡ് കാലത്ത് അന്താരാഷ്ട്ര സമൂഹം ചൈനയെ ഒറ്റപ്പെടുത്തി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

മുംബൈ: കോവിഡ്-19 മഹാമാരിയുടെ പേരിൽ അന്താരാഷ്ട്ര സമൂഹം ചൈനയെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായി രാജ്യം കരുതിയിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇതാണ് മറ്റ് രാജ്യങ്ങളോടുള്ള ചൈനയുടെ കടുത്ത സമീപനത്തിനും രാജ്യത്തിനകത്തെ കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ സംഘടന സംഘടിപ്പിച്ച ഇക്വാത്ത് ഗ്ലോബൽ ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ച കാലയളവിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മിസ്രി പരാമർശിച്ചു. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ Read More…

Business Economy India International News

യുഎഇ സന്ദർശിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച യുഎഇ സന്ദർശിച്ചു. യുഎഇ വിദേശകാര്യ സഹമന്ത്രി റീം അൽ ഹാഷ്മിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കൂടിക്കാഴ്ചയിൽ പ്രധാനമായി ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, കണക്റ്റിവിറ്റി, ഫിൻടെക്, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യ-യുഎഇ സഹകരണവും ഇരുപക്ഷം അവലോകനം ചെയ്തു. ഇന്ത്യ- യുഎഇ പ്രത്യേക ദൂതനായാണ് റീം അൽ ഹാഷിമി പ്രവർത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.