കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് ഞായറാഴ്ചയോടെ അറിയാനാകുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ എഐസിസി നിരീക്ഷകർ എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രധാനമായും വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കെ സി വേണുഗോപാലിനാണ് പിന്തുണ കൂടുതൽ ലഭിച്ചിരിക്കുന്നത്. തൊട്ട് പിന്നാലെ വിഡി സതീശനും പിന്തുണയുണ്ട്.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ നേതാക്കളുടെയും എംഎൽഎമാരുടെയും അഭിപ്രായങ്ങൾ ഹൈക്കമാൻഡിന് കൈമാറും. അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡായിരിക്കും തീരുമാനിക്കുക.





