Kerala News Politics

വിഡി സതീശൻ ശക്തനായ മുഖ്യമന്ത്രിയാകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിഡി സതീശൻ ശക്തനും കാര്യക്ഷമനുമായ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ദീർഘദർശിയും കഴിവും നേതൃത്വശേഷിയും ഉള്ള നേതാവാണ് സതീശനെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അദ്ദേഹം മികച്ച മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്ന ഒരു മികച്ച ടീം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തിൻ്റെ സമ്മതത്തോടെയാണ് ആ ടീം രൂപീകരിക്കേണ്ടതെന്നും അതിൻ്റെ ചുമതല “ക്യാപ്റ്റൻ” ആയ മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം പറഞ്ഞു. കാര്യക്ഷമതയോടെയും ആത്മാർത്ഥതയോടെയും Read More…

Kerala News Politics

കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ അറിയാം

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് ഞായറാഴ്ചയോടെ അറിയാനാകുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ എഐസിസി നിരീക്ഷകർ എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രധാനമായും വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കെ സി വേണുഗോപാലിനാണ് പിന്തുണ കൂടുതൽ ലഭിച്ചിരിക്കുന്നത്. തൊട്ട് പിന്നാലെ വിഡി സതീശനും പിന്തുണയുണ്ട്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ നേതാക്കളുടെയും Read More…