തിരുവനന്തപുരം: പാവപ്പെട്ടവർക്കായി സർക്കാർ നൽകുന്ന സാമൂഹിക ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ 1458 സർക്കാർ ജീവനക്കാരെ കണ്ടെത്തി. ധനവകുപ്പിന്റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് വിവാദ വിവരങ്ങൾ പുറത്ത് വന്നത്.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളജ് അധ്യാപകര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവര്‍ ക്ഷേമപെന്‍ഷന്‍ നിയമവിരുദ്ധമായി കൈപ്പറ്റുന്നതായാണ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തയത് നേരത്തതെന്ന സര്‍ക്കാര്‍ അനര്‍ഹമായവര്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് ധനവകുപ്പ് പരിശോധന നടത്തിയത്. പാലക്കാട്, തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജ് അധ്യാപകരും ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെടെ സർക്കാർ ജീവനക്കാർ സാമൂഹിക ക്ഷേമ പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തി.
അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക, പലിശയടക്കം തിരിച്ചുപിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാനും ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നിര്‍ദേശമുണ്ട്.വിവിധതലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധനവകുപ്പ് തീരുമാനം. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.





