Culture India Kerala News

കണ്ണന് മുന്നിൽ കുചേലനായി കലാമണ്ഡലം ഗോപിയാശാൻ

ആദരവേകി ഗുരുവായൂർ ദേവസ്വം


പിറന്നാൾദിനത്തിൽ കണ്ണന് മുന്നിൽ കുചേലനായി കഥകളി ആചാര്യൻ കലാ മണ്ഡലം ഗോപി. കഥകളി ആസ്വാദകർ നിറഞ്ഞ സദസ്സിൽ കലാമണ്ഡലം ഗോപിയാശാന് ആദരം നൽകി ഗുരുവായൂർ ദേവസ്വം.

വെള്ളിയാഴ്ച രാത്രി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ‘കുചേലവൃത്തം’ കഥകളിയിലാണ് ഗോപിയാശാൻ കുചേലവേഷമിട്ടത്. നിരവധി തവണ കൃഷ്ണസന്നിധിയിൽ കൃഷ്ണവേഷത്തിൽ നിറഞ്ഞാടിയ അദ്ദേഹത്തിൻ്റെ കുചേലവേഷം കാണാൻ ആസ്വാദകർ ഏറെയെത്തിയിരുന്നു.

കലാമണ്ഡലം കൃഷ്ണകുമാർ കൃഷ്ണനായി അരങ്ങിലെത്തി. രുക്‌മിണിയായി ചമ്പക്കുളം വിജയകുമാർ വേഷമിട്ടു. കലാമണ്ഡലം ബാബുനമ്പൂതിരി, കലാമണ്ഡലം വിനോദ് (പാട്ട്), കലാമണ്ഡലം കൃഷ്ണ ദാസ് (ചെണ്ട), ബിജു ആറ്റുപുറം (മദ്ദ ളം), തൃശ്ശൂർ കൃഷ്ണകുമാർ (ഇടയ്ക്ക) എന്നിവരായിരുന്നു പിന്നണിയിൽ. ഇരിങ്ങാലക്കുട പാർവതി കലാകേന്ദ്രമാണ് അരങ്ങൊരുക്കിയത്.

കഥകളി കഴിഞ്ഞ ഉടൻ ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കലാമണ്ഡലം ഗോപിയാശാന് ആദരം നൽകി. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും ഭരണ സമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് ഗോപിയാശാനെ പൊന്നാടയണിയിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രവും നിലവിളക്കും സമ്മാനിച്ചു. അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ, പബ്ളിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ. ഒ വിമൽ.ജി.നാഥ് എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *