Culture India Kerala News

കണ്ണന് മുന്നിൽ കുചേലനായി കലാമണ്ഡലം ഗോപിയാശാൻ

ആദരവേകി ഗുരുവായൂർ ദേവസ്വം പിറന്നാൾദിനത്തിൽ കണ്ണന് മുന്നിൽ കുചേലനായി കഥകളി ആചാര്യൻ കലാ മണ്ഡലം ഗോപി. കഥകളി ആസ്വാദകർ നിറഞ്ഞ സദസ്സിൽ കലാമണ്ഡലം ഗോപിയാശാന് ആദരം നൽകി ഗുരുവായൂർ ദേവസ്വം. വെള്ളിയാഴ്ച രാത്രി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ‘കുചേലവൃത്തം’ കഥകളിയിലാണ് ഗോപിയാശാൻ കുചേലവേഷമിട്ടത്. നിരവധി തവണ കൃഷ്ണസന്നിധിയിൽ കൃഷ്ണവേഷത്തിൽ നിറഞ്ഞാടിയ അദ്ദേഹത്തിൻ്റെ കുചേലവേഷം കാണാൻ ആസ്വാദകർ ഏറെയെത്തിയിരുന്നു. കലാമണ്ഡലം കൃഷ്ണകുമാർ കൃഷ്ണനായി അരങ്ങിലെത്തി. രുക്‌മിണിയായി ചമ്പക്കുളം വിജയകുമാർ വേഷമിട്ടു. കലാമണ്ഡലം ബാബുനമ്പൂതിരി, കലാമണ്ഡലം വിനോദ് (പാട്ട്), കലാമണ്ഡലം Read More…