ഹാൻ്റ വൈറസ് ബാധയേറ്റ് യാത്രക്കാരന്‍ മരിച്ചതിന് പിന്നാലെ ആഴ്ചകളോളം കടലില്‍ കുടുങ്ങിയ എംവി ഹോണ്ടിയാസ് കപ്പലിലെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ അതീവ സുരക്ഷ മുന്‍കരുതലോടെയാണ് ഒഴിപ്പിക്കല്‍ നടപടികളെല്ലാം നടന്നത്. സ്‌പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് കപ്പലടുപ്പിച്ചത്.
സ്‌പെയിനില്‍ നിന്നുള്ള യാത്രക്കാരെല്ലാം ആദ്യം കപ്പലില്‍ നിന്നും ഇറങ്ങി. നെതര്‍ലാന്‍ഡ്, ജര്‍മ്മനി, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടി പ്രത്യേക വിമാന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ യാത്രക്കാരെ നെബ്രാസ്‌കയിലെ മെഡിക്കല്‍ സെന്ററില്‍ നിരീക്ഷണത്തില്‍ വെക്കുമെന്നാണ് സ്പാനിഷ് ആരോഗ്യമന്ത്രാലയം അറിയിച്ചു.





