Kerala News Politics

നിയമസഭ തിരഞ്ഞെടുപ്പ്: അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്കായി പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍

 

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സര്‍വീസുകളില്‍ ഏര്‍പ്പെട്ട ജില്ലയിലെ വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. വോട്ടിങ് മെഷിന്‍ വിതരണ-സ്വീകരണ കേന്ദ്രങ്ങളാണ് പോസ്റ്റല്‍ വോട്ടിങ് സെന്ററുകളാക്കുക. 

വരണാധികാരികള്‍ അവരുടെ നിയോജക മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കണം. വെബ്കാസ്റ്റിങ്, വീഡിയോഗ്രഫി എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണം. ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാര്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യം ഒരുക്കണം. മാന്‍പവര്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഈ കേന്ദ്രങ്ങളില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയും നിയമന ഉത്തരവിന്റെ പകര്‍പ്പ് പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ക്കും ബന്ധപ്പെട്ട വരണാധികാരികള്‍ക്കും കൈമാറുകയും വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

*പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍: മണ്ഡലം, കേന്ദ്രം ക്രമത്തില്‍*

1. വടകര -ഗവ. കോളേജ് മടപ്പള്ളി

2. കുറ്റ്യാടി -മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

3. നാദാപുരം -മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 

4. കൊയിലാണ്ടി -പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  

5. പേരാമ്പ്ര -പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

6. ബാലുശ്ശേരി -കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസ് 

7. എലത്തൂര്‍ -വെസ്റ്റ്ഹില്‍ പോളിടെക്‌നിക് കോളേജ്

8. കോഴിക്കോട് നോര്‍ത്ത് -വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം എജുക്കേഷണല്‍ കോംപ്ലക്‌സ് മെയിന്‍ സ്റ്റേജ് 

9. കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്ത്യന്‍ കോളേജ്

10. ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മെയിന്‍ ബ്ലോക്ക്  

11. കുന്ദമംഗലം- ഗവ. ലോ കോളേജ് കോഴിക്കോട്

12. കൊടുവള്ളി -കൊടുവള്ളി കെ.എം.ഒ.എച്ച്.എസ്.എസ്  

13. തിരുവമ്പാടി -കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍

Leave a Reply

Your email address will not be published. Required fields are marked *