India News Politics

മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തള്ളി ഡികെ ശിവകുമാർ

കർണാടകയിലെ പുതിയ മന്ത്രിസഭ രൂപീകരണത്തെ സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഔദ്യോഗികമല്ലെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. അന്തിമ മന്ത്രിപ്പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് ആലോചനകൾക്ക് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡുമായി ഇന്നലെ ചർച്ചകൾ നടന്നിരുന്നു. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലെത്തിയ ശിവകുമാർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രിസഭ രൂപീകരണത്തിൽ വരുന്നവരുടെ മാധ്യമങ്ങൾ പറയുന്ന പേരുകൾ ഔദ്യോഗികമല്ല എന്ന് അറിയിച്ചത്.

മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കുമെന്നതിനെ കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വെറും അനുമാനങ്ങൾ മാത്രമാണെന്നും ഔദ്യോഗിക സ്ഥിരീകരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ന് മാധ്യമങ്ങളിൽ വരുന്നതൊന്നും ഔദ്യോഗികമല്ല,” എന്ന് ശിവകുമാർ പറഞ്ഞു. ഇന്ന് ലോക് ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മന്ത്രിമാരെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി.

കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ അന്തിമ തീരുമാനത്തിന് ശേഷമേ മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിക്കുകയുള്ളുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *