ആദിവാസികളോടുള്ള ബിജെപി-ആർഎസ്എസിൻ്റെ സമീപനം വിരുദ്ധ മനോഭാവമാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്ത്. ആദിവാസികളുടെ ‘ജൽ, ജംഗൽ, സമീൻ’ (ജലം, വനം, ഭൂമി) എന്നീ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി ഇന്ദിരാഭവനിലെത്തിയ ശേഷമാണ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിലൂടെ ഈ പ്രതികരണം നടത്തിയത്.
ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ‘ആദിവാസി പ്രൊഫഷണൽസ് കോൺക്ലേവ് 2026’ൽ പങ്കെടുത്ത് ആദിവാസി നേതാവ് ബിർസ മുണ്ടയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ ആദിവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്തു.
ആദിവാസികളുടെ പ്രകൃതി വിഭവങ്ങളുടേയും പരമ്പരാഗത ഭൂമിയുടേയും അവകാശങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, അതിനെ ബാധിക്കുന്ന നടപടികളോട് ജാഗ്രത പുലർത്തണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.





