Kerala News

തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബിജെപി ജനപ്രതിനിധികൾക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ

ഭരണനൈപുണ്യ വികസന ശിബിരത്തിൽ (ഡൽഹി പ്രവാസ്) പങ്കെടുക്കാനായി ഡൽഹിയിലേക്ക് പോകുന്ന ജനപ്രതിനിധികൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ കെ അനീഷ്‌ കുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം. നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ‘ഡൽഹി പ്രവാസ്’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഈ യാത്ര. ഭരണമികവിന്റെയും നേതൃത്വപാടവത്തിന്റെയും പുതിയ പാഠങ്ങൾ പരിശീലിക്കാനുള്ള അവസരമാണ് ‘ഡൽഹി പ്രവാസ്’. കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൈവരിച്ച ചരിത്രനേട്ടത്തിനുള്ള അംഗീകാരമാണ് ഈ ഡൽഹി സന്ദർശനം. രാജ്യത്തെ മാറ്റത്തിന്റെ പാതയിലൂടെ മുന്നോട്ടു നയിക്കുന്ന ജനനായകനിൽ നിന്നും പ്രവർത്തനമികവിന്റെ രാഷ്ട്രീയം നേരിട്ട് പഠിക്കാനുള്ള അസുലഭ അവസരമാണ് ഇതിലൂടെ അവർക്ക് ലഭിച്ചിരിക്കുന്നത്. എന്ന് അഡ്വ അനീഷ്‌ കുമാർ പറഞ്ഞു. അവർക്ക് എല്ലാവിധ ആശംസകളും സുരക്ഷിതമായ യാത്രയും നേരുന്നു. എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, ജില്ല ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ ആർ ഹരി, പി കെ ബാബു, സുജയ് സേനൻ, ജില്ല ഭാരവാഹികളായ സുധീഷ് മേനോത്തു പറമ്പിൽ, വിജയൻ മേപ്രത്, ദിനേഷ് കുമാർ കരിപ്പേരിൽ, റോഷൻ എൻ ആർ, മുരളി കൊളങ്ങട്, ജാൻസി മണ്ഡലം പ്രസിഡന്റ് വിബിൻ ഐനിക്കുന്നത്, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *