Kerala News

തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബിജെപി ജനപ്രതിനിധികൾക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ

ഭരണനൈപുണ്യ വികസന ശിബിരത്തിൽ (ഡൽഹി പ്രവാസ്) പങ്കെടുക്കാനായി ഡൽഹിയിലേക്ക് പോകുന്ന ജനപ്രതിനിധികൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ കെ അനീഷ്‌ കുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം. നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ‘ഡൽഹി പ്രവാസ്’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഈ യാത്ര. ഭരണമികവിന്റെയും നേതൃത്വപാടവത്തിന്റെയും പുതിയ പാഠങ്ങൾ പരിശീലിക്കാനുള്ള അവസരമാണ് ‘ഡൽഹി പ്രവാസ്’. കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൈവരിച്ച ചരിത്രനേട്ടത്തിനുള്ള അംഗീകാരമാണ് ഈ ഡൽഹി സന്ദർശനം. രാജ്യത്തെ Read More…

India News

ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാർ: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യങ്ങൾ

ന്യൂഡൽഹി: രാജ്യം ഗുരുതരമായ ആശങ്കകളിൽ കഴിയുന്ന ഘട്ടത്തിൽ, ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച കുറിപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ‘ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത’ എന്ന തലക്കെട്ടോടെയാണ് മോദി കരാറിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഈ കരാർ ഒരു നിർണ്ണായക നാഴികക്കല്ലാണെന്ന് മോദി അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണിക്കുന്ന വ്യക്തിപരമായ താൽപ്പര്യത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങൾക്കിടയിലെ വിശ്വാസവും Read More…

India News

1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം; ആറ് മന്ത്രാലയങ്ങള്‍ ഒരു കുടക്കീഴില്‍; കര്‍ത്തവ്യഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ത്തവ്യ ഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മന്ദിരങ്ങളില്‍ ആദ്യത്തേതാണ് കര്‍ത്തവ്യ ഭവന്‍. ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുകുടക്കീഴില്‍ കര്‍ത്തവ്യഭവനില്‍ ഏകോപ്പിക്കും. രണ്ട് ബേസ്‌മെന്റുകളില്‍ ഏഴുനിലകളിലായി 1.5 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അത്യാധുനിക ഓഫീസ് സമുച്ചയമാണ് കര്‍ത്തവ്യഭവന്‍. ഇതില്‍ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, പെട്രോളിയം ആന്റ് പ്രകൃതി വാതകമന്ത്രാലയം ഉള്‍പ്പെട ആറ് മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. ഇപ്പോള്‍, പല പ്രധാന മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുന്നത് 1950-നും Read More…

India News

‘രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരം’; പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശവുമായി പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി, ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബിക്കാനീറില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. “രാജ്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് രാജസ്ഥാന്‍ നമ്മെ പഠിപ്പിക്കുന്നു. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വെച്ചു, മതം ചോദിച്ചു, സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. 140 കോടി Read More…