സഹകരണ സംഘങ്ങളെ പിടിച്ചെടുത്ത് CPMൻ്റെ കള്ളപ്പണ കേന്ദ്രങ്ങൾ ആക്കി മാറ്റിയെന്നും ബിജെപി ജില്ലാ പ്രസിഡൻറ്.
തൃശൂർ ജില്ലയില്‍ സിപിഎമ്മിന് കണക്ക് കാണിക്കാനാകാത്ത ഒട്ടേറെ അക്കൗണ്ടുകള്‍ ഉണ്ടെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.
കൊള്ളക്കാര്‍, കൊള്ള മുതല്‍ സൂക്ഷിക്കുന്നതു പോലെയാണ് രഹസ്യ അക്കൗണ്ടുകളില്‍ സിപിഎം പണം സൂക്ഷിക്കുന്നത്.
കരുവന്നൂരിലെ പാവപ്പെട്ട നിക്ഷേപകരുടെ പണം എവിടെപ്പോയെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ബ്ലേഡ്,മദ്യ മാഫിയ സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയതിന്റെ പ്രതിഫലമായി പാര്‍ട്ടി സമ്പാദിച്ചതാണ് ഈ കള്ളപ്പണമത്രയും..
“സഹകാരികള്‍ ആരംഭിച്ച സഹകരണ സംഘങ്ങളെ പിടിച്ചെടുത്ത് സിപിഎം കള്ളപ്പണ കേന്ദ്രങ്ങളാക്കി മാറ്റി “യെന്നും ഇപ്പോൾ വ്യക്തമാവുകയാണ്. കരുവന്നൂരില്‍ പണം നഷ്ടമായ അവസാന വ്യക്തിക്കും അത് തിരിച്ച് കിട്ടുന്നത് വരെ ബിജെപി പോരാട്ട രംഗത്തുണ്ടാവുമെന്നും അനീഷ്‌കുമാര്‍ പറഞ്ഞു..