Kerala News

സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി

തൃശൂർ എം പി യും കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ഉണ്ടായ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സിപിഎം ഓഫീസിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു മാർച്‌ ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പരാജയം ഒരു വർഷം കഴിഞ്ഞിട്ടും സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്ന് ഉല്ലാസ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അക്രമരാഷ്ട്രീയമായിട്ടാണ് സിപിഎമ്മിന്റെ നീക്കമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയൂർ, ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു, അഡ്വ. കെ ആർ ഹരി, മണ്ഡലം പ്രസിഡണ്ട് അശ്വിൻ വര്യർ, ജില്ലാ വൈസ് പ്രസിഡന്റ് സൗമ്യ സലീഷ്, വിൻഷി അരുൺ കുമാർ, വിനോദ് പൊള്ളാഞ്ചേരി, മുരളി കൊളങ്ങാട്ട്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *