ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ. വെടിക്കെട്ട് മുതൽ വിവിധ ആഘോഷ പരിപാടികളാണ് വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര സൗകര്യത്തിനായി മെട്രോയുടെ സമയം നീട്ടിയതായും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ദുബൈ മെട്രോ ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച അർധരാത്രി 11.59 വരെയുണ്ടാകും. അതായത് തുടർച്ചയായി 43 മണിക്കൂർ മെട്രോ സർവീസ് നടത്തും. ഈ സേവനം Read More…
Tag: dubai
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബൈയിലേക്ക്
തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ദുബൈയിലേക്ക്. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖര്‍, ദുബൈയിലെ ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളില്‍ ഓര്‍മ കേരളോത്സവത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം ഇതോടെ അവസാനിക്കും. ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തും.
ദുബായിൽ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ഗോൾഡൻ വിസ; മാനദണ്ഡങ്ങൾ പുറത്ത്
ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കായി ഗോൾഡൻ വിസ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. കെ.എച്ച്.ഡി.എ (ഖത്തർ ഹെൽത്ത് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി) ആണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ദുബൈയിലെ സ്വകാര്യ നഴ്സറികൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഏർളി ചൈൽഡ്ഹുഡ് സെൻററുകളുടെ മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾ, മുഴുവൻ സമയ ഫാക്കൽറ്റികൾ, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ എന്നിവർക്ക് ഗോൾഡൻ വിസ ലഭിക്കും. അപേക്ഷകൾ ഈ മാസം 15 മുതൽ സ്വീകരിക്കും. ഓരോ വർഷവും ഒക്ടോബർ Read More…




