Kerala News

കെ.ജി.ഒ.എഫ് സംസ്ഥാന വനിതാ കൺവെൻഷൻ തൃശ്ശൂരിൽ; വനിതാദിനാചരണം സംഘടിപ്പിക്കും

തൃശ്ശൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്.) സംസ്ഥാന വനിതാ കമ്മിറ്റിയുടെ സംസ്ഥാന വനിതാ കൺവെൻഷനും വനിതാദിനാചരണവും ഞായറാഴ്ച തൃശ്ശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ ഉദ്ഘാടനംചെയ്യും. ചടങ്ങിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ മുഖ്യാതിഥിയാകും മുഖ്യാതിഥിയായി പങ്കെടുക്കും.

വനിതാ ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും മുൻനിർത്തി നടക്കുന്ന സമ്മേളനത്തിൽ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എ സ്. ബിജിമോൾ മുഖ്യപ്രഭാഷണം നടത്തും.. സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി ഡോ. പി. പ്രിയ, ചിത്രാ ഗംഗാധരൻ, ഡോ. അഞ്ജു അന്ന ജെയിംസ്, ഡോ. അമൃതാ സൂസൻ ജേക്കബ്, ഡോ. ചിത്രാ ചന്ദ്രശേഖരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. വനിതാദിനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലെ ചർച്ചകളും പരിപാടികളും കൺവെൻഷനിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *