തൃശ്ശൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്.) സംസ്ഥാന വനിതാ കമ്മിറ്റിയുടെ സംസ്ഥാന വനിതാ കൺവെൻഷനും വനിതാദിനാചരണവും ഞായറാഴ്ച തൃശ്ശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ ഉദ്ഘാടനംചെയ്യും. ചടങ്ങിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ മുഖ്യാതിഥിയാകും മുഖ്യാതിഥിയായി പങ്കെടുക്കും. വനിതാ ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും മുൻനിർത്തി നടക്കുന്ന സമ്മേളനത്തിൽ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എ സ്. Read More…
Tag: womens day
വനിതാ ദിനത്തിൽ ചരിത്രം സൃഷ്ടിച്ച് കേരളം
കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് 10 ലക്ഷത്തിലധികം (10,69,703) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 1517 ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 42,048 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനകൾക്കായി റഫർ ചെയ്തു. കാൻസർ ക്യാമ്പയിൻ വിജയമാക്കിയ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും സ്ത്രീ സമൂഹത്തിനും മന്ത്രി നന്ദി അറിയിച്ചു. ഭയത്തെ അതിജീവിച്ച് കാൻസർ രോഗത്തെ അതിജീവിക്കാൻ Read More…
വനിതാ ദിനാഘോഷവും വനിതാ രത്ന പുരസ്‌കാര വിതരണവും നാളെ (മാർച്ച് 8)ന്
അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നാളെ (മാർച്ച് 8)ന് വൈകുന്നേരം 5ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. മാർച്ച് 8ന് രാവിലെ 11ന് കാര്യപരിപാടികൾ ആരംഭിക്കും. വനിതാ എഴുത്തുകാരുടെ സംഗമം, സ്ത്രീ പ്രാതിനിധ്യം കുറവുള്ള മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളുടെ സംഗമം, കോളേജ് വിദ്യാർത്ഥികളുടെ സംവാദം, കളരിപ്പയറ്റ് എന്നിവ നടക്കും. ചടങ്ങിനോടനുബന്ധിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും Read More…
രാജ്യത്ത് ഡിഫൻസ് കൗൺസിൽ അഭിഭാഷകർക്ക് പ്രസവാനുകൂല്യം, നിയമപോരാട്ടം ഫലം കണ്ടതിൻ്റെ സംതൃപ്തിയിൽ വനിതാദിനം ആചരിക്കുവാൻ അഡ്വ. എഡ്വിന ബെന്നി.
നിഷേധിക്കപ്പെട്ട പ്രസവാനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു തൃശൂർ കോടതിയിലെ ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിലായ അഡ്വ.എഡ്വിന ബെന്നി നടത്തിയത്. അതിൽ ഫലം കണ്ടതിൻ്റെ സംതൃപ്തിയിലാണ് ഇപ്പോൾ എഡ്വിന. ദേശീയനിയമസേവന അഥോറിറ്റിയുടെ ( നാൽസ) കീഴിൽ 2023 ലാണ് ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം (എൽ.എ.ഡി.സി. എസ്.) രാജ്യവ്യാപകമായി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ എഡ്വിന പ്രസവാനുകൂല്യത്തിന് വേണ്ടി അപേക്ഷിച്ചപ്പോൾ ആയതിന് സ്കീം പ്രകാരം വ്യവസ്ഥയില്ല എന്ന കാരണത്താൽ അനുവദിക്കപ്പെടുകയുണ്ടായില്ല. നിയമ സേവന അഥോറിറ്റി നിയോഗിക്കുന്ന അഭിഭാഷകർക്ക് ബന്ധപ്പെട്ട സ്കീമിൽ Read More…
വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം : മുഖ്യമന്ത്രി
സമൂഹത്തിൽ വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചർച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ കാഴ്ചപ്പാട് തിരുത്തണം. സമൂഹത്തിൻറെ നല്ല പാതിയായ സ്ത്രീകളെ മനുഷ്യത്തതോടെയും ആദരവോടെയും കാണാനുള്ള മനസ്ഥിതി സമൂഹത്തിലാകെ വളർത്തുകയും ചെയ്യണം. കേരള വനിതാ കമ്മീഷന്റെ അന്താരാഷ്ട്ര വനിതാ ദിനചാരണം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18900 കേസുകളാണ് 2023 ൽ രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞവർഷം ഇത് 17000 ആയി കുറഞ്ഞിട്ടുണ്ട്. Read More…




