Kerala News Politics

നിയമസഭ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി തൃശൂരിൽ

എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോ നടത്തും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് തൃശ്ശൂർ ജില്ല ആശുപത്രിക്ക് മുൻവശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. നഗരം ചുറ്റി ബിനി ഹെറിറ്റേജ് മുൻവശം റോഡ് ഷോ സമാപിക്കും.


തൃശ്ശൂർ ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾ എല്ലാവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ അമ്പതിനായിരത്തിൽപരമാളുകൾ റോഡ് ഷോയുടെ ഭാഗമാകും. കലാരൂപങ്ങളായ കുമ്മാട്ടി കളി, പുലികളി, മാർഗ്ഗംകളി, കഥകളി തുടങ്ങിയവ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. നാലുമണിക്ക് കുട്ടനല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക. തുടർന്ന് റോഡ് മാർഗ്ഗം ജില്ലാ ആശുപത്രിക്ക് മുൻവശം എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *