Entertainment India

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷിക്കുഞ്ഞ് വിരിഞ്ഞു


നീണ്ട പത്ത് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷിക്കുഞ്ഞ് വിരിഞ്ഞു. ഗുജറാത്തിലെ കച്ചിലാണ് വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ ഒരു കുഞ്ഞ് വിരിഞ്ഞത്. ‘ജമ്പ് സ്റ്റാര്‍ട്ട്’ എന്ന പുതിയ രീതിയിലൂടെയാണ് വംശനാശ ഭീഷണി നേരിടുന്ന ഈ ഇനം പക്ഷിക്കുഞ്ഞ് വിരിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു.

രണ്ട് സംസ്ഥാനങ്ങള്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് തുടങ്ങിയ പദ്ധതിയാണിത്. ഗുജറാത്ത് സംസ്ഥാനത്ത് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വനം വകുപ്പുകളും, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ പദ്ധതി തുടങ്ങിയത്

ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണം വര്‍ധിപ്പിക്കാനും അവയെ പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ചുവടുവെപ്പായാണ് ഈ പദ്ധതിയെ നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *