Kerala News Politics

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പ്രധാനമന്ത്രി കേരളത്തിലെത്തും

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. എന്‍ഡിഎ ക്യാമ്പിന് ആവേശം പകരാനായി നാളെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടാകും. തൃശൂരില്‍ റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി പാലക്കാട് റാലിയില്‍ അഭിസംബോധന ചെയ്യും.അതിന് ശേഷം ഏപ്രില്‍ 4നു പാലായിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ പ്രചാരണം ഉണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, എസ് ജയശങ്കര്‍ എന്നിവരും കേരളത്തിലെത്തും.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കമള്‍ ഹാസന്‍ എത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ റോഡ് ഷോ ഇന്ന് രാത്രി തിരുവനന്തപുരത്ത് നടക്കും.

നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയാകെ 12 ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പ്രചാരണം കൊഴിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കളും സിനിമ നടന്മാരുമെല്ലാം എത്തുന്നത്.
യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തും. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ നിലവില്‍ പ്രചാരണത്തിനായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *