ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഇഡ്‌ലി കട’യുടെ നിർമ്മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹ ചടങ്ങിൽ വച്ചാണ് രണ്ട് താരങ്ങളും ഒന്നിച്ചെത്തിയത്. എന്നാൽ, പരസ്പരം മുഖം കൊടുത്തില്ല.
കഴിഞ്ഞ ദിവസം, നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയിൽ തന്റെ സിനിമയുടെ ഒരു ഭാഗം ഉൾപ്പെടുത്തിയതിന് ധനുഷ് നയൻതാരയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ നയൻതാര, സോഷ്യൽ മീഡിയയിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും ഒരേ വേദിയിൽ എത്തിയതെന്നത് ശ്രദ്ധേയമാണ്. വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താരയെത്തിയത്. ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ത്തന്നെയാണ് നയന്‍താരയും ഇരുന്നത്. എന്നാല്‍ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. താരങ്ങളുടെ ആരാധകർ ഇരുവരും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇരുവരും തമ്മിലുള്ള തർക്കം എളുപ്പത്തിൽ പരിഹരിക്കപ്പെടുമോ എന്നത് സംശയമാണ്.





