India News

‘100 ശതമാനം’ എന്ന വാക്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും; ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കരുതെന്ന് എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: ‘100%’ എന്ന പദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി, ഭക്ഷ്യപദാർത്ഥങ്ങളിലെ ലേബലിംഗിലും പരസ്യങ്ങളിലും ഈ വാക്കിന്റെ ഉപയോഗം നിരോധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) നിർദേശിച്ചു. നിലവിലെ ചട്ടങ്ങളിൽ ഈ പദം നിർവചിക്കപ്പെട്ടിട്ടില്ലെന്നും, അതിനാൽ ഇതിന്റെ ഉപയോഗം ഉപഭോക്താവിൽ തെറ്റായ ധാരണ ഉണ്ടാക്കാമെന്നുമാണ് എഫ്എസ്എസ്എഐയുടെ നിലപാട്.

ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട് ‘100%’ എന്ന പദം കഴിഞ്ഞ കാലങ്ങളിലായി വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ല. ഇത്തരം അവകാശവാദങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നും എഫ്എസ്എസ്എഐ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.

2018 ലെ ഭക്ഷ്യ സുരക്ഷയും നിലവാരവും (പരസ്യവും ക്ലെയിമുകളും) ചട്ടങ്ങള്‍, 2006 ലെ ഭക്ഷ്യ സുരക്ഷയും നിലവാര നിയമം എന്നിവയില്‍ ‘100%’ എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, ഇതേനിയമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യമോ അവകാശവാദമോ നല്‍കുന്നതിനെ കൃത്യമായി തടയുകയും ചെയ്യുന്നുണ്ട്. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന എല്ലാ അവകാശവാദങ്ങളും സത്യസന്ധവും വ്യക്തവുമാകണം എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘100%’ എന്ന പദം വ്യക്തമായോ മറ്റ് വിവരണങ്ങളുമായോ ബന്ധപ്പെട്ടുത്തി ഉപയോഗിക്കുന്നത് പരിശുദ്ധി,േ ഗുണമേന്മ എന്നിവയെ തെറ്റായി സൂചിപ്പിക്കുന്നതാണ് എന്നും എഫ്എസ്എസ്എഐ പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *