Health India Kerala News

ഡാബർ ഉത്പന്നങ്ങൾക്ക് വിലക്കെർപ്പെടുത്തി എഫ് എസ് എസ് എ ഐ

ന്യൂഡൽഹി: ‘100 ശതമാനം’ എന്ന അവകാശവാദങ്ങളോടെ നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിൽ നിന്ന് ഡാബർ ഇന്ത്യ ലിമിറ്റഡിനെ ഇന്ത്യൻ ഭക്ഷ്യസുരക്ഷാ-നിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) വിലക്കി. ഇത്തരം ലേബലിങ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾക്ക് വിരുദ്ധവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. തിങ്കളാഴ്ച സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഡാബറിനെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചത്.’ 100% നാചുറൽ’, ‘100% പ്യുവർ’, ‘100% പ്യൂരിറ്റി ഗ്യാരണ്ടീഡ്’, ‘100% ഓർഗാനിക്’, ‘100% ടെൻഡർ കൊക്കനട്ട് വാട്ടർ’ തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിച്ച് കമ്പനി Read More…

Kerala News

പി.എം. സ്വനിധി ‘ലോക് കല്യാൺ മേള’ ഇരിങ്ങാലക്കുടയിൽ: ചെറുകിട സംരംഭകർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം

ഇരിങ്ങാലക്കുട: ചെറുകിട നഗര സംരംഭകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി, പി.എം. സ്വനിധി (PM SVANidhi) പദ്ധതിയുടെ കീഴിലുള്ള ലോക് കല്യാൺ മേള ഇരിങ്ങാലക്കുട നഗരസഭയിൽ വിജയകരമായി സംഘടിപ്പിച്ചു. ഭക്ഷ്യോത്പാദന, വിതരണ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുണഭോക്താക്കൾക്കായി “വൃത്തിയും ഭക്ഷ്യസുരക്ഷയും” എന്ന വിഷയത്തിൽ പ്രത്യേക പരിശീലനവും മേളയിൽ നടന്നു.​നഗരസഭയുടെ ദേശീയ നഗര ഉപജീവന ദൗത്യം (NULM) ടീമിന്റെ നേതൃത്വത്തിൽ കുടുംബശ്രീയിലെ ഗുണബോക്താക്കൾക്കായി സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 9.45-ന് വ്യാപാരിഭവൻ ഹാളിലായിരുന്നു പരിപാടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് Read More…

India News

‘100 ശതമാനം’ എന്ന വാക്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും; ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കരുതെന്ന് എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: ‘100%’ എന്ന പദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി, ഭക്ഷ്യപദാർത്ഥങ്ങളിലെ ലേബലിംഗിലും പരസ്യങ്ങളിലും ഈ വാക്കിന്റെ ഉപയോഗം നിരോധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) നിർദേശിച്ചു. നിലവിലെ ചട്ടങ്ങളിൽ ഈ പദം നിർവചിക്കപ്പെട്ടിട്ടില്ലെന്നും, അതിനാൽ ഇതിന്റെ ഉപയോഗം ഉപഭോക്താവിൽ തെറ്റായ ധാരണ ഉണ്ടാക്കാമെന്നുമാണ് എഫ്എസ്എസ്എഐയുടെ നിലപാട്. ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട് ‘100%’ എന്ന പദം കഴിഞ്ഞ കാലങ്ങളിലായി വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ല. ഇത്തരം അവകാശവാദങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവയാണ് എന്നും Read More…

India News

മിനറൽ വാട്ടർ ആരോഗ്യത്തിന് അപകടകരം; ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

മിനറൽ വാട്ടർ കുപ്പിവെള്ളത്തെ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). പാക്കേജ് ചെയ്ത മിനറൽ വാട്ടറുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്ന് നിർബന്ധമായ സർട്ടിഫിക്കേഷൻ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മോശം പാക്കേജിങ്, സ്റ്റോറേജിങ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മിനറൽ വാട്ടർ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികൾ എന്നിവയെല്ലാം ഹൈറിസ്‌ക് ഭക്ഷണ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ സുരക്ഷ പരിശോധനയ്ക്കായി നിർബന്ധമായും Read More…