Kerala News

തൃശൂരിന് വായു ഗുണനിലവാര സൂചികയിൽ രാജ്യത്ത് നാലാം സ്ഥാനം; കേരളത്തിൽ ഏറ്റവും സുരക്ഷിതം

തൃശൂർ: ദേശീയ വായു ഗുണനിലവാര സൂചികയിൽ തൃശ്ശൂർ നഗരത്തിന് നാലാം സ്ഥാനം ലഭിച്ചു. പട്ടികയിൽ കേരളത്തിൽനിന്ന് ആദ്യ സ്ഥാനത്ത് എത്തിയത് തൃശ്ശൂർ ആണ്. ഏറ്റവും നല്ല വായുള്ള 12 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചത് തൃശ്ശൂർ മാത്രമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം വായു ഗുണനിലവാര സൂചികയിൽ 50 പോയിന്റിനോ അതിൽ താഴെയോ നേടുന്ന നഗരങ്ങളാണ് മികച്ച പട്ടികയിൽ ഉൾപ്പെടുന്നത്

തൃശ്ശൂരിന് ലഭിച്ചത് 44 പോയിന്റാണ്. രാജ്യ തലസ്ഥാനം നഗരമായ ഡൽഹി വായു മലിനീകരണത്തിന്റെ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, തൃശൂരിന്റെ ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാണ്.

വായു ഗുണനിലവാരത്തിൽ തൃശൂർ മുൻപിൽ നിൽക്കുന്ന മൂന്ന് നഗരങ്ങൾ മിസോറാമിലെ ഐസ്വാൾ, അസമിലെ നഗാവ്, മേഘാലയയിലെ ഷില്ലോങ് എന്നിവയാണ്.

സാങ്കേതിക കണക്കുകൾ പ്രകാരം, തൃശൂരിലെ വായു ഗുണനിലവാരത്തിന് അപകടകരമായ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് ഇല്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *