Kerala News

പലസ്തീൻ്റെ നിലയ്ക്കാത്ത നിലവിളിയായി ഓറഞ്ച്സ് ആൻ്റ് സ്റ്റോൺസ്

പലസ്തീൻ്റെ നിലയ്ക്കാത്ത നിലവിളിയുടെ ദൃഷ്യാവിഷ്കാരമായിരുന്നു ഓറഞ്ചസ് ആൻ്റ് സ്റ്റോൺസ് എന്ന നാടകം. പലസ്തീനിൽ നിന്നുള്ള അഷ്കർ നാടകസംഘമാണ് ഇറ്റ് ഫോക്ക് അരങ്ങിൽ ഈ നാടകം അവതരിപ്പിച്ചത്. ഒരു സ്ത്രീയുടെ വീട്ടിൽ താമസിക്കാൻ എത്തുന്ന പുരുഷൻ പതിയെ ആ വീടിൻ്റെ അധികാരിയായി മാറുന്നതാണ് നാടകം. ഇതിലൂടെ പലസ്തീനുമേൽ നടത്തുന്ന അധിനിവേശങ്ങളെയാണ് അർത്ഥമാക്കുന്നത് .സംഭാഷണമില്ലാത്ത ഈ നാടകം പൂർണ്ണമായും അഭിനയത്തിലൂടെയും സംഗീതത്തിലൂടെയും ആണ് ആശയങ്ങൾ കൈമാറിയത്. മോജി സോള അഡബായേ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ അരങ്ങേറിയ ഈ നാടകത്തിന് മികച്ച പ്രതികരണമായിരുന്നു. ഇന്ന് നാടകത്തിൻ്റെ രണ്ട് അവതരണങ്ങൾ കൂടി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *