ഒരു തുണ്ട് ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസി ഗോത്രജനതയെ എൽഡിഎഫും യുഡിഎഫും വഞ്ചിക്കുകയായിരുന്നുവെന്ന് മാനന്തവാടി എൻഡിഎ സ്ഥാനാർത്ഥി ശ്യാം രാജ്. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ കുട്ടിയോട്ടിൽ സമരഭൂമി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ശ്യാം.
മണ്ഡലത്തിൽ നിന്നും വിജയിച്ചു പോയ പലരും അവരുടെ സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായിട്ടാണ് ആദിവാസി ജനതയെ കണ്ടത്. സമരഭൂമിയിലെ ആളുകളുടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ശ്യം രാജ് പ്രതികരിച്ചു.
മാനന്തവാടി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യം രാജ് മാനന്തവാടിയുടെ മനസ്സറിഞ്ഞ് പ്രചരണം തുടരുകയാണ്. ഇന്ന് രാവിലെ ഇടവക പഞ്ചായത്തിലെ മണൽവയൽ ഉന്നതി സന്ദർശിച്ച ശേഷം മാതോത്തുവയലിൽ ക്ഷേത്രദർശനവും നടത്തി. ജനങ്ങളോട് ഇടപെടുകയും അവരുടെ പരാതികൾക്ക് പിന്തുണ നൽകിയുമാണ് ശ്യാംരാജിൻ്റെ പ്രചാരണം.





