India News

ഇന്ത്യന്‍ നാവികരുടെ മരണം: അമേരിക്ക മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം വാണിജ്യ കപ്പലുകള്‍ക്കുനേരെ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ഔദ്യോഗികമായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ നടപടി നിയമവിരുദ്ധവും അശ്രദ്ധാപരവും അംഗീകരിക്കാനാകാത്തതുമാണെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി മീഡിയ-പ്രചാരണ വിഭാഗം അധ്യക്ഷനുമായ പവന്‍ ഖേര എക്‌സിലെ കുറിപ്പില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കണമെന്നും അമേരിക്കയില്‍നിന്ന് മാപ്പ് വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടമായിട്ടും അമേരിക്കയുടെ ഭാഗത്തുനിന്ന് ഖേദപ്രകടനം പോലും ഉണ്ടായിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുമായി ശക്തമായി ഇടപെട്ട് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *