ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം വാണിജ്യ കപ്പലുകള്‍ക്കുനേരെ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ഔദ്യോഗികമായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമേരിക്കയുടെ നടപടി നിയമവിരുദ്ധവും അശ്രദ്ധാപരവും അംഗീകരിക്കാനാകാത്തതുമാണെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി മീഡിയ-പ്രചാരണ വിഭാഗം അധ്യക്ഷനുമായ പവന് ഖേര എക്സിലെ കുറിപ്പില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കണമെന്നും അമേരിക്കയില്‍നിന്ന് മാപ്പ് വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന് നഷ്ടമായിട്ടും അമേരിക്കയുടെ ഭാഗത്തുനിന്ന് ഖേദപ്രകടനം Read More…


