സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിയാര്‍ജിച്ചതാണ് കേരളത്തില്‍ മഴ കുറയാന്‍ കാരണമായത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിലും കുറവുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും മഴ കുറയുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്. അതെസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളൊന്നും ഇല്ല. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വീഴാറായതും ഉണങ്ങിയതുമായ മരങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്‍ അവ മാറ്റാന്‍ ശ്രദ്ധിക്കുക.





