ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം വാണിജ്യ കപ്പലുകള്‍ക്കുനേരെ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ഔദ്യോഗികമായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമേരിക്കയുടെ നടപടി നിയമവിരുദ്ധവും അശ്രദ്ധാപരവും അംഗീകരിക്കാനാകാത്തതുമാണെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി മീഡിയ-പ്രചാരണ വിഭാഗം അധ്യക്ഷനുമായ പവന്‍ ഖേര എക്‌സിലെ കുറിപ്പില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കണമെന്നും അമേരിക്കയില്‍നിന്ന് മാപ്പ് വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന്‍ നഷ്ടമായിട്ടും അമേരിക്കയുടെ ഭാഗത്തുനിന്ന് ഖേദപ്രകടനം Read More…
Tag: usa
ഇറാനില്‍ ആക്രമണം ശക്തം; യുഎസ്–ഇസ്രയേല്‍ സൈനിക നീക്കത്തില്‍ 1230 പേര്‍ കൊല്ലപ്പെട്ടു
ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക ആക്രമണം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈല്‍ ശേഖരങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ അമേരിക്കയുടെ ബി–2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസ മേഖലകളോട് ചേര്‍ന്നിടങ്ങളിലായി വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന Read More…
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്റെ 30 ദിവസത്തെ ഇളവ്
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ വിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ച് യുഎസ്. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങുന്നതിനായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ആണ് ഇളവ് പ്രഖ്യാപിച്ചത്. മാർച്ച് 5, 2026 മുതൽ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് വിതരണം ചെയ്യാനും വിൽക്കാനും അനുമതി നൽകുന്ന ലൈസൻസ് പുറത്തിറക്കിയതായി യുഎസ് ട്രഷറി Read More…
യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷം; ഇറാനിൽ മരണസംഖ്യ 550 കടന്നു
ടെഹ്‌റാൻ: ഇറാനെതിരെ യുഎസ്–ഇസ്രയേൽ സഖ്യം തുടരുന്ന സൈനിക നടപടികൾ രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 550 കടന്നതായി റിപ്പോർട്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം രണ്ട് ദിവസത്തിനിടെ 555 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ 131 നഗരങ്ങൾ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും സൊസൈറ്റി അറിയിച്ചു. ദക്ഷിണ ഇറാനിലെ സ്കൂളിൽ നടന്ന വ്യോമാക്രമണത്തിൽ മാത്രം ഏകദേശം 180 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വിവിധ നഗരങ്ങളിൽ വ്യോമാക്രമണങ്ങളും മിസൈൽ പ്രഹരങ്ങളും തുടരുമ്പോൾ, ഇറാൻ ശക്തമായ പ്രത്യാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ Read More…
ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാർ: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യങ്ങൾ
ന്യൂഡൽഹി: രാജ്യം ഗുരുതരമായ ആശങ്കകളിൽ കഴിയുന്ന ഘട്ടത്തിൽ, ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച കുറിപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ‘ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത’ എന്ന തലക്കെട്ടോടെയാണ് മോദി കരാറിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഈ കരാർ ഒരു നിർണ്ണായക നാഴികക്കല്ലാണെന്ന് മോദി അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണിക്കുന്ന വ്യക്തിപരമായ താൽപ്പര്യത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങൾക്കിടയിലെ വിശ്വാസവും Read More…
‘കുടിയേറ്റ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍’; 75 രാജ്യങ്ങള്‍ക്ക് വിസാ വിലക്കേര്‍പ്പെടുത്തി യു എസ്
വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കടുപ്പിച്ച് അമേരിക്ക. 75 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുടെ വിസാ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ചയാണ് സുപ്രധാന തീരുമാനം പുറത്തുവിട്ടത്. റഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിസാ അപേക്ഷകള്‍ നിരസിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് എംബസികള്‍ക്ക് നിര്‍ദേശം നല്‍കി. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്, കുടിയേറ്റ, കുടിയേറ്റേതര വിസ അനുവദിക്കുന്നതിന് ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇതിനകം തന്നെ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. പിന്നാലെയാണ് വിലക്ക് Read More…
വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്; ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: യുഎസ് ബി1, ബി2 വിസക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. ഏതെങ്കിലും തരത്തില്‍ വിസ ദുരുപയോഗിക്കുകയോ നിയമപ്രകാരം അനുവദിച്ചിട്ടുള്ള കാലയളവില്‍ കൂടുതല്‍ കാലം താമസിക്കുകയോ ചെയ്താല്‍ സ്ഥിരം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി നല്‍കുന്ന മുന്നറിയിപ്പ്. എക്‌സില്‍ പങ്കിട്ട വിഡിയോയില്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചില കാരണങ്ങളാല്‍ വിസ അപേക്ഷകള്‍ നിരസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വിസാ ഇന്റര്‍വ്യൂവിന്റെ ഘട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിബന്ധനകള്‍ പാലിക്കാന്‍ താല്‍പ്പര്യമില്ലാത്ത വ്യക്തിയാണ് നിങ്ങളെന്ന് കോണ്‍സുലാര്‍ ഉദ്യോഗസ്ഥന് തോന്നിയാല്‍ വിസ നിഷേധിക്കുമെന്നും Read More…
അടച്ചുപൂട്ടല്‍ അവസാനിപ്പിച്ച് അമേരിക്ക സാധാരണ നിലയിലേക്ക്; ധനാനുമതി ബില്ലില്‍ ഒപ്പിട്ട് ട്രംപ്
വാഷിങ്ടണ്‍: 43 ദിവസത്തെ റെക്കോര്‍ഡ് അടച്ചുപൂട്ടല്‍ അവസാനിപ്പിച്ച് സര്‍ക്കാരിന്റെ ധനാനുമതി ബില്ലില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെനറ്റും ജനപ്രതിനിധി സഭയും ധനാനുമതി ബില്‍ പാസാക്കിയതിന് പിന്നാലെയാണ് അന്തിമ അനുമതിക്കായി ട്രംപിന്റെ മുന്നിലെത്തിയത്. ബില്ലില്‍ ബുധനാഴ്ച രാത്രി ട്രംപ് ഒപ്പുവെച്ചതോടെ ജനുവരി 30 വരെ അമേരിക്കയ്ക്ക് ഫണ്ട് ലഭിക്കും. 43 ദിവസത്തെ അടച്ചുപൂട്ടല്‍ മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ ഫെഡറല്‍ ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. എന്നിരുന്നാലും മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനങ്ങളും എത്ര വേഗത്തില്‍ Read More…
ആരോഗ്യ പ്രശ്‌നങ്ങളുമായി അമേരിക്കയിലേക്ക് വരേണ്ട, പുതിയ വിസ നിര്‍ദേശങ്ങളുമായി ട്രംപ്
വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യുഎസ് വിസ നിയന്ത്രിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിര്‍ദേശം. ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ട്രംപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസില്‍ പ്രവേശിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ചില മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അനുമതി നല്‍കേണ്ടെന്നാണ് നിര്‍ദേശം. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ Read More…
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടി; അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍, 36-ാം ദിവസത്തിലേക്ക്
വാഷിങ്ടണ്‍: അടച്ചുപൂട്ടലില്‍ റെക്കോര്‍ഡിട്ട് അമേരിക്ക. അടച്ചുപൂട്ടല്‍ 36-ാം ദിവസത്തിലേക്ക് കടന്നതോടെ, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതം ദുസ്സഹമാക്കിയാണ് അടച്ചുപൂട്ടല്‍ തുടരുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണ കാലയളവില്‍ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് ഇത്തവണ മറികടന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡികള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകള്‍ ധനാനുമതി ബില്‍ സെനറ്റില്‍ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം. ധനാനുമതി ബില്‍ ഇതുവരെ 13 തവണ സെനറ്റില്‍ പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ സെനറ്റില്‍ 60 വോട്ടുകളാണ് Read More…








