Kerala News

മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

പീച്ചി ഐ.ടി.ഐ. യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ഇ.ഇസെഡ്. / ഒ.സി. വിഭാഗത്തില്‍ നിന്നുമാണ് നിയമം നടത്തുക. ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ എഞ്ചീനിയറിങ് എന്നിവയില്‍ അംഗീകൃത കോളേജുകളില്‍ നിന്നോ യൂണിവേഴ്‌സിറ്റികളില്‍ നിന്നോ ഉള്ള ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഈ വിഷയങ്ങളിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമ / ഡിജിടി യില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിളില്‍ എന്‍.ടി.സി / എന്‍.എ. സി. പാസ്സും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20 ന് രാവിലെ 10.30 ന് ചാലക്കുടി ഗവ. ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2701491

Leave a Reply

Your email address will not be published. Required fields are marked *