Kerala News

മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

പീച്ചി ഐ.ടി.ഐ. യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ഇ.ഇസെഡ്. / ഒ.സി. വിഭാഗത്തില്‍ നിന്നുമാണ് നിയമം നടത്തുക. ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ എഞ്ചീനിയറിങ് എന്നിവയില്‍ അംഗീകൃത കോളേജുകളില്‍ നിന്നോ യൂണിവേഴ്‌സിറ്റികളില്‍ നിന്നോ ഉള്ള ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഈ വിഷയങ്ങളിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമ / ഡിജിടി യില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ട് Read More…

Kerala News

പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി. എസ്. സി നഴ്‌സിംഗ്, ജി.എന്‍.എം., എ.എന്‍.എം, എന്നിവയില്‍ ഏതെങ്കിലും കോഴ്‌സ് പാസ്സായ പാലിയേറ്റീവ് നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 41 വയസ് കവിയാത്ത എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 14 മുമ്പ് രജിസ്റ്റര്‍ ചെയ്യണം. 24520 രൂപയാണ് ശമ്പളം.