ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (EDP) തസ്തികയിലെ ഒരു ഒഴിവിലേക്ക് 179 ദിവസത്തേക്ക് അല്ലെങ്കിൽ സ്ഥിര നിയമനം ആകുന്നത് വരെ ഏതാണോ ആദ്യം അതുവരെ താല്ക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുക്കളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സംവരണ വിഭാഗത്തിന് പ്രായത്തിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
യോഗ്യത ചുവടെ ചേർക്കുന്നു.
MCA/B.Tech in Computer Science with 3 years experience. പ്രായപരിധി -25 നും 40 നും മദ്ധ്യേ (01.01.2026 ㎡ 40 വയസ്സ് കവിയാനും 25 വയസ്സിൽ കുറയുവാനും പാടില്ല. 01.01.1986 . 01.01.2001 ഇടയിൽ ജനിച്ചവരായിരിക്കണം. ( രണ്ടു തീയതിയും ഉൾപ്പടെ)വേതനം -35,000/-(മുപ്പത്തി അയ്യായിരം രൂപ മാത്രം)
അപേക്ഷഫോറം ലഭിക്കുന്ന തിയ്യതി02.11.2026 3 16.11.2026 5pm (ഓഫീസ് പ്രവൃത്തി സമയങ്ങളിൽ) aപൂരിപ്പിച്ച അപേക്ഷ തിരികെ സമർപ്പിക്കേണ്ടഅവസാന തിയ്യതി: 21.11.2026 വൈകിട്ട് 5 മണിവരെ
അപേക്ഷാ ഫീസ്: Rs.118/- (18% GST )അപേക്ഷ ഫോറം ദേവസ്വം ഓഫീസിൽ നിന്നും മേൽ പറഞ്ഞ തിയ്യതികളിൽ പ്രവ്യത്തി സമയങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷ ഫോറം തപാലിൽ ലഭിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷകൾ ദേവസ്വം ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ നേരിട്ട് നൽകുകയോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ 680 101 എന്ന മേൽവിലാസത്തിൽ തപാലിലോ അയക്കുകയോ ചെയ്യാവുന്നതാണ്.
ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാതെയുള്ളതും, ആവശ്യമായ യോഗ്യത, ജാതി, വയസ്സ് തുടങ്ങിയവ തെളിയിക്കുന്നതിനുള്ള മതിയായ രേഖകളില്ലാതെയും അപൂർണ്ണവുമായതും അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ടോ 0487-2556335,Extn.- 251, 235, 248 എന്ന നമ്പറിൽ ടെലിഫോൺ മുഖേനയോ www.guruvayur devaswom.in എന്ന സൈറ്റിലും ലഭ്യമാണ്.





