Health International Medical News

ഹാൻ്റ വൈറസിനെ പേടിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന


എംവി ഹോണ്‍ഡിയസ് ഡച്ച് കപ്പലില്‍ നിന്നും ഉണ്ടായ ഹാന്റ വൈറസ് കോവിഡ് വൈറസ് പോലെ മാരക പകര്‍ച്ചവ്യാധി ആകാനിടയില്ലെന്ന് ലോകാര്യോഗ സംഘടന അറിയിച്ചു. ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും മാരകവുമായ വൈറസുകളില്‍ ഉള്‍പ്പെടുന്നതാണ് ഹാന്റ വൈറസ്. പക്ഷേ കോവിഡ് പോലെ പകര്‍ച്ച വ്യാപനതോത് കുറവാണെന്നും ലോകാരോഗ്യ സംഘടനയിലെ പകര്‍ച്ചവ്യാധി വിദഗ്ധയായ മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു. ഹാന്റ വൈറസ് സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണെന്നും രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ വൈറസ് ബാധിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. അതെസമയം കപ്പലില്‍ വൈറസ് പടര്‍ന്നുപിടിക്കുന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ട്.
ഹാന്റ വൈറസ് ബാധിച്ച് കപ്പലിലെ 3 പേര്‍ മരിച്ചിരുന്നു. എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *