India News Politics

നക്സൽ വിമുക്ത ഭാരതം സാധ്യമായെന്ന് അമിത് ഷാ

മാവോയിസ്റ്റുകളുടെ പരമോന്നത സംഘടനയും കേന്ദ്രഘടനയും പൂര്‍ണമായും പൊളിച്ചുമാറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ നക്‌സല്‍ വിമുക്ത രാജ്യമായി മാറിയെന്നും അദ്ദേഹം ലോക്‌സഭയില്‍ സംസാരിക്കവെ അറിയിച്ചു. മാവോയിസ്റ്റുകളുടെ നീണ്ട കാലത്തെ അക്രമം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷ-തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യവേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നക്‌സല്‍ അനുഭാവികളുമായി പൊതുസ്ഥലത്ത് വെച്ച് പലതവണ കണ്ടിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ നിന്നും മാവോയിസ്റ്റ് അനുഭാവ വീഡിയോകള്‍ പലതവണ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പ്രതികരിച്ചു.

1970 കാലഘട്ടത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആന്ധ്രാപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നക്‌സലുകളുടെ പിന്തുണ സ്വീകരിച്ചിരുന്നുവെന്നും മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ സ്വാധീനിക്കപ്പെട്ടിരുന്നുവെന്നും അമിത് ഷാ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *