Kerala News Politics

ഗോത്ര പോരാളി തലക്കൽ ചന്തുവിനെ മറന്നവരാണ്  എൽഡിഎഫ് -യുഡിഎഫ് മുന്നണി: പി ശ്യാം രാജ്

പനമരം: വയനാടൻ മണ്ണിനു വേണ്ടി പോരാടിയ ജീവിക്കുന്ന രക്തസാക്ഷി തലക്കൽ ചന്തുവിനെ വയനാട്ടിലെ യുഡിഎഫ് – എൽഡിഎഫ് മുന്നണികൾ അവഗണിച്ചതായി
എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി  പി ശ്യാം രാജ്. ജില്ലയിൽ  രണ്ട് മന്ത്രിമാർ പട്ടികവർഗ്ഗ വകുപ്പ് കൈകാര്യം ചെയ്തിട്ടും തലക്കൽ ചന്തുവിനെ മനപ്പൂർവ്വം അവഗണിക്കുകയാണ്  ചെയ്തത്.

വരും തലമുറ ഓർത്ത് വെക്കുന്ന വിധത്തിൽ യാതൊരുവിധത്തിലുള്ള ഒന്നും തന്നെ തലക്കൽ ചന്തുവിനെ തലയറത്ത് കൊലപ്പെടുത്തിയ പനമരത്തെ കോളിമരച്ചുവട്ടിൽ കാണാൻ സാധിക്കുന്നില്ല. ധീര ദേശാഭിമാനിയോട് ഭരണകൂടം ചെയ്യുന്നത് കനത്ത അവഗണനയാണ്. പട്ടികവർഗ്ഗ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടു മന്ത്രിമാർ മണ്ഡലത്തിൽ ഉണ്ടായിട്ടുപോലും കാലം ഓർത്തുവെക്കുന്ന വിധത്തിൽ സ്മാരക നിർമ്മിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഈ കാട്ടുന്ന അവഗണനയ്ക്ക് വയനാട്ടിലെ ഗോത്ര ജനത എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടിലൂടെ മറുപടി നൽകുമെന്നും  ശ്യാം രജ് പറഞ്ഞു.

രണ്ടാംഘട്ട സ്ഥാനാർത്ഥിപര്യടനത്തിന് തുടക്കം കുറച്ചുകൊണ്ട് തലക്കൽ ചന്തുവിന് പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു  അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *