
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് ഗ്രാമിന് 13,500 രൂപയാണ് വില. പവന് 1,08,000 രൂപയായി. അതെസമയം 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം ഗ്രാമിന് 11,155 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 89,240 രൂപയാണ് വില.ഇന്നത്തെ മറ്റ് നിരക്കുകള്‍:8 ഗ്രാം വെള്ളി: ₹1,960മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണവില ₹1,26,920 വരെ എത്തിയിരുന്നു.വിപണി സൂചന:രാജ്യാന്തര സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സംസ്ഥാനത്തെ സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്ന ഘടകങ്ങള്‍.




