India News

മിസ് ഇന്ത്യ 2024 കിരീടം നികിത പോർവാളിന്!

2024-ലെ ഫെമിന മിസ് ഇന്ത്യ കിരീടം മധ്യപ്രദേശ് സുന്ദരി നികിത പോർവാൾ സ്വന്തമാക്കി. മുംബൈയിൽ ബുധനാഴ്ച നടന്ന ഫിനാലെയിൽ, കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ വിജയി നന്ദിനി ഗുപ്തയായിരുന്നു നികിതയെ കിരീടം അണിയിച്ചത്. നേഹ ധൂപിയ നികിതയ്ക്കു മിസ് ഇന്ത്യ സാഷ് സമ്മാനിച്ചു.

ദാദ്ര ആൻഡ് നാഗർ ഹവേലിയെ പ്രതിനിധീകരിച്ച രേഖ പാണ്ഡെ രണ്ടാം സ്ഥാനവും ഗുജറാത്ത് സുന്ദരി യുഷി ധോലാക്കിയ മൂന്നാം സ്ഥാനവും നേടി. ഫെമിന മിസ് ഇന്ത്യ കിരീടം നേടിയ നികിത, ഈ വർഷം മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

പ്രൗഡ ഗംഭീര ചടങ്ങിൽ സംഗീത ബിജ്ലാനിയുടെ പ്രകടനങ്ങൾ അരങ്ങേറി. ജൂറി അംഗമായി സേവനമനുഷ്ഠിച്ച അനുഷ ദണ്ഡേക്കർ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ റെഡ് കാർപെറ്റിൽ തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *