തൃശ്ശൂർ: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രഭൂമിയായ തേക്കിൻകാട് മൈതാനത്തിലെ സസ്യങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പ് നടത്തുന്നു. അതോടൊപ്പം തന്നെ തേക്കിൻകാട് മൈതാനത്തിലെ സസ്യങ്ങളെ പൊതുജനങ്ങൾക്ക് തിരിച്ചറിയുന്നതിന് പ്രത്യേക സംവിധാനങ്ങളും നടപ്പിൽ വരുത്തുന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 2026 മെയ് 18 ന് തിങ്കളാഴ്ച രാവിലെ 9 30 ന് വടക്കുംനാഥ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഗോപുരത്തിന് അടുത്തുള്ള നിലപാടുതറയ്ക്ക് സമീപം വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് Read More…


