കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇരിപ്പടം നേടിയത്. കിരീടം, അധിപൻ, തേന്മാവിൻ കൊമ്പത്ത്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച കഥാപാത്രങ്ങൾമലയാളികൾക്ക് മറക്കാനാവുന്നതല്ല. കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അവരുടെ കുടുംബത്തിന്റെയും സിനിമ പ്രേക്ഷകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അറിയിച്ചു.
Related Articles
കുളക്കടയില്‍ രണ്ട് ബസ് സര്‍വീസുകള്‍ കൂടി മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫ്ലാഗ് ഓഫ് ചെയ്തു
കൊല്ലം: കുളക്കടയില്‍ കെ എസ് ആര് ടി സിയുടെ രണ്ട് പുതിയ സര്‍വീസുകള്‍ കൂടി. സമീപകാലത്ത് താഴത്ത് കുളക്കട പാലം ഉദ്ഘാടനം ചെയ്ത് യാത്രാസൗകര്യം ഉറപ്പാക്കിയതിന്റെ പിന്നാലെയാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. കുളക്കടഗ്രാമപഞ്ചായത്തിനേയും കടമ്പനാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് കടവ് പാലം വഴി കൊട്ടാരക്കര കെ എസ് ആര് ടി സി ഡിപ്പോയില്‍ നിന്നും പള്ളിക്കല്‍, പൂവറ്റൂര്‍, മാവടി താഴത്തുകുളക്കട, മണ്ണടി,ചുരക്കോട് വഴി അടൂരിനും കടമ്പനാട് വഴി ഭരണിക്കാവിനും രണ്ട് കെ എസ് ആര് ടി സി Read More…
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു. പേരും സ്ഥലവും തിരിച്ചറിയാത്ത സ്ത്രീ 2023 ഡിസംബര്‍ 24 ന് ആണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ചികിത്സയിലിരിക്കെ അന്നേദിവസം മരണപ്പെട്ടു. ഇവരുടെ പേരോ വിലാസമോ വ്യക്തമല്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 9497987146, 9497980637, 04912537368, shotownspspkd.pol@kerala.gov.in
പാറമേക്കാവ് വേല: വെടിക്കെട്ടിന് അനുമതി
പാറമേക്കാവ് വേലയോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആറിന് പുലർച്ചെ 12.30 മുതൽ രണ്ട് മണി വരെയുള്ള സമയത്ത് പരമാവധി 1000 കി ഗ്രാം , മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലുപ്പത്തിലും നിർമ്മിച്ച ഓലപ്പടക്കങ്ങൾ ഉൾപ്പെടെ നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതും പെസോ അംഗീകൃതവുമായ വെടിക്കോപ്പുകൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. അമിട്ട്, ഗുണ്ട്, Read More…