പാറമേക്കാവ് വേലയോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആറിന് പുലർച്ചെ 12.30 മുതൽ രണ്ട് മണി വരെയുള്ള സമയത്ത് പരമാവധി 1000 കി ഗ്രാം , മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലുപ്പത്തിലും നിർമ്മിച്ച ഓലപ്പടക്കങ്ങൾ ഉൾപ്പെടെ നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതും പെസോ അംഗീകൃതവുമായ വെടിക്കോപ്പുകൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്.
അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവയ്ക്ക് പെസോയുടെ അംഗീകാരം ഇല്ലാത്തതിനാൽ ആയവ ഉപയോഗിക്കുന്നതിന് അനുമതി ഇല്ലെന്നും വേല ആഘോഷത്തോടനുബന്ധി ച്ച് വെടിക്കെട്ട് ജനുവരി ആറിന് പുലർച്ചെ 12.30 നും രാവിലെ രണ്ട് മണിക്കും ഇടയിലുള്ള സമയത്ത് നടക്കുന്നതാണെന്നും എഡിഎം അറിയിച്ചു.