Kerala News

ഇലഞ്ഞിത്തറ മേളം മുതല്‍ കുടമാറ്റവിസ്മയം വരെ: കാഴ്ചയുടെ ഉച്ചസ്ഥായില്‍ തൃശൂര്‍ പൂരം

തൃശൂര്‍: പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം വാനില്‍ ഉയര്‍ന്നു. കുടമാറ്റത്തിനായി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യം പാറമേക്കാവാണ് പുറത്തേക്ക് ഇറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍ നിറഞ്ഞത്.  കിഴക്കൂട്ട് അനിയന്‍ മാരാരിന്റെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം നാദവിസ്മയം തീര്‍ത്തപ്പോൾ, തിരുവമ്പാടിയുടെ പാണ്ടിമേളം ആരാധകരെ ആവേശത്തിലാഴ്ത്തി. കൊങ്ങാട് മധുവാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിന്റെ പ്രമാണി. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരിന്റെ നേതൃത്വത്തിലായിരുന്നു Read More…

Kerala News

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദ്ദേശങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു.2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല എന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈക്കോടതി നൽകുന്ന പുതിയ നിയന്ത്രണങ്ങൾ പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടി Read More…

Kerala News

ഹൈക്കോടതി വിധി:നെട്ടിശ്ശേരി ക്ഷേത്ര പരിസരത്ത് പൂരം ആസ്വാദക സംഘത്തിൻ്റെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ആചാര അനുഷ്ഠാനത്തിന്റെയും, മതവിശ്വാസത്തിന്റെയും ഭാഗമായി കാലാന്തരങ്ങളായി നടത്തിവരുന്ന ആന എഴുന്നള്ളിപ്പുകൾക്കും, ചടങ്ങുകൾക്കും മറ്റും ബഹു. ഹൈക്കോടതി വിധിമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുവാൻ നടപടിയെടുക്കണമെന്നും, പൂർവ്വികാചാരപ്രകാരം ആന എഴുന്നള്ളിപ്പുകളും, ചടങ്ങുകളും, പൂരങ്ങളും മറ്റും നിലനിർത്തുവാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് നെട്ടിശ്ശേരി ക്ഷേത്ര പരിസരത്ത് പൂരം ആസ്വാദക സംഘത്തിൻ്റെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. നെട്ടിശ്ശേരി ക്ഷേത്ര ഉപദേശക സമിതി മുൻ വൈസ് പ്രസിഡന്റ് കെ.കെ.ഉണ്ണികൃഷ്ണൻ Read More…

Kerala News

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതിയുടെ കടുത്ത നിലപാട്

കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയുടെ കടുത്ത നിലപാട്. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ? എന്ന ചോദ്യമുയർത്തിയ കോടതി, 15 ആനകൾ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് ചോദിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ആനകൾ തമ്മിൽ 3 മീറ്റർ അകലമുളള മാർഗരേഖ ആളുകളുടെ സുരക്ഷ പരിഗണിച്ചാണെന്നും അത് പാലിക്കേണ്ടത് നിർബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. “15 ആനകളുടെ പ്രത്യേകത എന്താണ്?” എന്ന ചോദ്യമുയർത്തിയ കോടതി, 9 ആനകളുടെ Read More…