News Sports

ഫുട്‌ബോള്‍ ലോകകപ്പ്: ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍? ; ഇന്ന് നറുക്കെടുപ്പ്

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഏതൊക്കെ ടീമുകള്‍, ഏതൊക്കെ ഗ്രൂപ്പില്‍ ഉള്‍പ്പെടുമെന്ന് ഇന്നറിയാം. ഇതിനായുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി സെന്റില്‍, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നറുക്കെടുപ്പ് നടക്കുക. ഫിഫ ഡോട്ട് കോമിലൂടെയും ഫിഫ യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തുടങ്ങിയ പ്രമുഖര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുക്കും. 48 ടീമുകളാണ് ലോകകപ്പില്‍ കളിക്കുന്നതെങ്കിലും Read More…

Kerala News

വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ള ഐ.എം. വിജയന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം

തൃശൂര്‍: മലയാളികളുടെ അഭിമാന ഫുട്‌ബോള്‍ താരമായ ഐ.എം. വിജയന്‍ കേരള പൊലീസില്‍ സ്ഥാനക്കയറ്റം. വിരമിക്കാന്‍ ഒരുദിവസം മാത്രം ബാക്കിയുള്ള സ്ഥാനത്ത് വിജയന്‍ എംഎസ്പിയിലെ അസിസ്റ്റന്റ് കമാൻഡന്റിൽ നിന്ന് ഡെപ്യൂട്ടി കമാൻഡന്റായി ഉയർന്നു. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം. സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. 1987ല്‍ 18ാം വയസില്‍ കോണ്‍സ്റ്റബിളായി പൊലീസ് സേവനത്തിലേക്ക് പ്രവേശിച്ച വിജയന്‍ പിന്നീട് കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ മുഖമുദ്രയായിത്തീർന്നു. 1991ല്‍ മോഹൻ ബഗാനിലേക്ക് പോയെങ്കിലും പിന്നീട് പൊലീസിലേക്ക് തിരികെ വന്നു. Read More…

Kerala News

സ്വപ്നപ്പന്തിനെ പിന്തുടർന്ന് രേഷ്മ; ഗോകുലം കേരള എഫ്.സിയിലേക്ക് ക്ഷണം

തൃശൂർ: എതിരാളികളെ മറികടന്ന് പന്തുമായി കുതിക്കുമ്പോഴൊക്കെയും രേഷ്മ ജയേഷിന്റെ മനസ്സിൽ ഒരേയൊരു സ്വപ്നം – കേരള വനിത ഫുട്ബോളിന് പുതിയ മുഖം നൽകുക. കേരള വനിത ലീഗിൽ ടോപ് സ്കോററായി തിളങ്ങിയ രേഷ്മയുടെ യാത്ര അതിജീവനത്തിന്റെ കഥയാണ്. മാള കാർമൽ കോളജിൽ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ രേഷ്മ, ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങി. വീടിനടുത്ത് ചേട്ടന്മാരുമൊത്ത് കളിച്ചുകൊണ്ടാണ് ഫുട്ബാളിലേക്ക് കടന്നത്. ഏഴാം ക്ലാസിൽ സ്കൂൾ ടീമിൽ അംഗമായ രേഷ്മ ഇന്ന് കേരള യുണൈറ്റഡ് Read More…

News Sports

മെസിയും അര്‍ജ്ജന്റീനയും കേരളത്തിലേക്ക്; കൊച്ചിക്ക് പ്രഥമ പരിഗണന, സൗഹൃദ മത്സരം അടുത്ത വര്‍ഷം

തിരുവനന്തപുരം: ഫുട്ബോള് ഇതിഹാസതാരം ലയണല് മെസിയും അര്‍ജ്ജന്റീന ദേശീയ ടീമും അടുത്ത വര്‍ഷം കേരളത്തില്‍ സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. അര്‍ജ്ജന്റീന ഫുട്ബോള് ടീം ഇതിനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മത്സരത്തിന്റെ തീയതികള്‍ സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളില്‍ എഎഫ്എ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. ചെലവുകള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. കൊച്ചിയിലാണ് Read More…

International News Sports

സോഷ്യല്‍ മീഡിയയിലെ രാജാവായി ക്രിസ്റ്റ്യാനോ: ഫോളോവേഴ്സ് 100 കോടി കടന്നു!

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചരിത്രമെഴുതുന്നു. ഫുട്ബോളിലെ റെക്കോർഡുകൾ തകർത്ത താരം, ഇപ്പോൾ സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 100 കോടിയിലധികം ഫോളോവേഴ്സ് നേടികൊണ്ട് റൊണാൾഡോ ആഗോള തലത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തിയായി മാറിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 60 കോടി, എക്സിൽ (മുൻപ് ട്വിറ്റർ) 10 കോടി, ഫേസ്ബുക്കിൽ 17 കോടി, യൂട്യൂബിൽ 6 കോടി വരിക്കാരുടെ പിന്തുണയോടെ റൊണാൾഡോ തന്റെ ആകർഷകമായ സാന്നിദ്ധ്യം ഉറപ്പിച്ചു. “ഞങ്ങൾ 1 ബില്യൺ Read More…