Kerala News

കേരളത്തില്‍ ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി മുടങ്ങും


ഇന്ന് രാത്രി കേരളത്തില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കൈഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതി ലഭ്യതയും കുറഞ്ഞു.

കേരളത്തില്‍ മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം കൂടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കെഎസ്ഇബി ഒരുങ്ങുന്നത്. ഇന്ന് രാത്രി 7 മണിക്ക് ശേഷമായിരിക്കും വൈദ്യുതി മുടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *