ന്യൂഡൽഹി: കേസ് പ്രതികളോ കുറ്റക്കാരോ ആയതിനാൽ ഒരാളുടെ വീട് പൊളിക്കാൻ തീരുമാനിക്കുന്നതിനെ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി. ‘ബുള്‍ഡോസർ രാജ്’ എതിരെ ശക്തമായ വിമർശനം ഉയർത്തിയ സുപ്രീം കോടതി, കെട്ടിടങ്ങൾ പൊളിക്കുന്നതിന് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
വീടുകൾ പൊളിക്കുന്നതിന് 15 ദിവസം മുൻപ് കാരണംകാണിക്കൽ നോട്ടീസ് നൽകണമെന്നും, പൊളിക്കൽ നടപടികൾ വിഡിയോയിലൂടെ ചിത്രീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നിയമവും ഭരണഘടനയും അനുസരിച്ച്, കേസിൽ പ്രതികളായ വ്യക്തികൾക്കും കുറ്റവാളികള്ക്കും അവകാശങ്ങൾ ഉണ്ട് എന്ന് കോടതി വ്യക്തമാക്കിയിരുന്നു.
സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിനും, കോടതി ഉത്തരവപ്രകാരം നടക്കുന്ന പൊളിക്കൽ നടപടികൾക്കുമായി ഈ മാർഗനിർദേശങ്ങൾ ബാധകമാവില്ലെന്ന് കോടതിയും വ്യക്തമാക്കി.